Welcome : Welcome ::: Last Update 07-01-2012


Tuesday, November 16, 2010

നോവുമിടനെഞ്ചിൽ - കാഷ്മീരം

ചിത്രം: കാഷ്മീരം
വർഷം: 1994
സംവിധാനം: രാജീവ്‌ ആഞ്ചൽ
രചന: ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ



നോവുമിടനെഞ്ചിൽ നിറശോകലയഭാവം
വിങ്ങുമിരുൾമൂടും ഒരു സാന്ദ്രമധുരാഗം
പാഴ്‌നിഴലണഞ്ഞും ഏകാന്തരാവിൽ
ആരേ പോരും വീണ്ടും ഒരു തിരിനാളവുമായ്‌

കാലം കുരുക്കും കൂട്ടിനുള്ളിൽ
കൽപാന്തമോളം ബന്ധിതർ നാം
കാണാകണ്ണീർപ്പാടം നീന്തുമ്പോഴും
പാരാവാരക്കോയിൽ താഴുമ്പോഴും
ദൂരേ മായാദ്വീപാം മറുകരതിരയുകയോ

ജന്മാന്തരത്തിൻ തീരങ്ങളിൽ
കർമ്മബന്ധങ്ങൾ കാതോർക്കവേ
മായാമന്ത്രം ചൊല്ലും കാറ്റിൻ ചുണ്ടിൽ
മൗനം മൂളും പാട്ടിൻ ഈണം പോലെ
മോക്ഷംനേടാൻ തേടാം അരിയൊരു ഗുരുതരണം

പോരൂ നീ വാരിളം - കാഷ്മീരം

ചിത്രം: കാഷ്മീരം
വർഷം: 1994
സംവിധാനം: രാജീവ്‌ ആഞ്ചൽ
രചന: ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

പോരൂ നീ വാരിളം ചന്ദ്രലേഖേ
ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ
ഉള്ളിൽ മൂളും സാരംഗീ നിൻ
ശ്രീലാലാപം കേൾക്കും നേരം
നൂപുരം കൊരുക്കുമീ യമുന ധന്യയായ്‌

ഓരോ സ്വരമുകുളങ്ങൾ
ഇതളിടുമേതോ രാവിൻ ആരാമത്തിൽ
മഞ്ഞിൻ കുളിർമണിയെന്നും
മനസ്സിലെ മൗനം ചാർത്തും കാഷ്മീരത്തിൽ
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
വരമൊഴിരാധേ നിൻ ഗീതമാവാൻ
വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ
മധുമലർ മിഴിമുനയാൽ മൂടുമോ

കാറ്റിൻ കരകമലങ്ങൾ
വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ
ആരോ പ്രിയതരമായ്‌ നിൻ
മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ
ശുഭലയ ദർശനേ നിൻ നെറ്റിപ്പൊട്ടിടാം
സുമധുര ചന്തനം ചാലിയ്ക്കുമ്പോൾ
കുംഭ പൗർണ്ണമിതൻ തങ്കകൈവിരലിൽ
ഒരു മണിമോതിരമായ്‌ മിന്നി ഞാൻ
Thanks

ഇതുവരെ